താമരശേരിയിൽ സ്വർണക്കടയിൽ മോഷണം; 50 പവനോളം നഷ്ടപ്പെട്ടതായി നിഗമനം

ഇന്നലെ രാത്രി 7.30ന് കട അടച്ച് പോയതാണ്. രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്
gold - Representative Images
gold - Representative Images

താമരശേരി: വയനാട് തമരശേരി നഗരത്തിൽ ജ്വവല്ലറിയിൽ മോഷണം. ഇന്ന് പുലർച്ചെ പൊലീസ് സ്റ്റേഷനു സമീപം കുന്നിക്കൽ പള്ളിക്ക‌ു മുൻവശത്തെ റന ഗോൾഡിലാണ് കവർച്ച നടന്നത്. 50 പവനോളം സ്വർണം നഷ്ടപ്പെട്ടതായാണ് വിവരം.

കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറുന്ന സ്റ്റെയറിന്‍റെ ഷട്ടർ തുറന്ന് ജ്വല്ലറിയുടെ ചുമരു തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് വിവരം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഇന്നലെ രാത്രി 7.30ന് കട അടച്ച് പോയതാണ്. രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com