തെന്മലയിൽ 'വാട്ടർ' അല്ല, ഇനി 'ലേസർ' ഫൗണ്ടൻ

ടൂറിസം വകുപ്പ് നിർമ്മിതി കേന്ദ്രം മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് കരാർ ക്ഷണിച്ചു
തെന്മലയിൽ 'വാട്ടർ' അല്ല, ഇനി 'ലേസർ' ഫൗണ്ടൻ
Updated on

പുനലൂർ: തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിലെ വാട്ടർ ഫൗണ്ടൻ ലേസർ സംവിധാനത്തോടെ ആധുനികവത്കരിക്കാൻ രണ്ടുകോടി രൂപയുടെ പദ്ധതി. ടൂറിസം വകുപ്പ് നിർമ്മിതി കേന്ദ്രം മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് കരാർ ക്ഷണിച്ചു.

വിനോദ സഞ്ചാരികൾക്ക് വിസ്മയ കാഴ്ച ഒരുക്കുന്നതിനാണ് വാട്ടർ ഫൗണ്ടൻ ലേസർ ഫൗണ്ടനായി നവീകരിക്കുന്നത്. ജനപ്രിയ കാഴ്ചകളാൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് തെന്മല. മഴക്കാലമായതോടെ കുറ്റാലം, പാലരുവി വെള്ളച്ചാട്ടം കാണാനെത്തുന്നവരിൽ ഭൂരിഭാഗവും തെന്മലയും സന്ദർശിച്ചാണ് മടങ്ങുന്നത്. കഴിഞ്ഞ മേയിൽ റെക്കാഡ് കളക്ഷനാണ് ലഭിച്ചത്.യുവജനങ്ങളെയും കുട്ടികളെയും ആകർഷിക്കുന്നതിന് സാഹസിക സോണിൽ പഴയ വിനോദ ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തികളും ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com