
Thennala Balakrishna Pillai
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1931 മാർച്ച് 31ന് കൊല്ലം ജില്ലയിലാണ് ജനനം. ശൂരനാട് വാര്‍ഡ് കമ്മിറ്റി അംഗമായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. രണ്ട് തവണ കെപിസിസി അധ്യക്ഷനും മൂന്നു തവണ രാജ്യസഭാ അംഗവുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. 1977-1982 കാലഘട്ടത്തിൽ നിമസഭാംഗമായിരുന്നു.