വയനാട് പുനരധിവാസത്തിന് തടസങ്ങളില്ല: മുഖ്യമന്ത്രി

ടൗൺഷിപ്പ് നിർമാണം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകുന്നു.
There are no obstacles to the rehabilitation of Wayanad: Chief Minister

മുഖ്യമന്ത്രി പിണറായി വിജയൻ

Updated on

തിരുവനന്തപുരം: വയനാട് എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിന് നിർമാണത്തിന് യാതൊരു തടസവുമില്ലെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ "നാം മുന്നോട്ടി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൗൺഷിപ്പ് നിർമാണം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകുന്നു. പദ്ധതി ‍യഥാസമയം പൂർത്തിയാക്കാൻ സാധിക്കും. മുണ്ടക്കൈയിലും ചൂരൽമലയിലും ഒരുമിച്ച് ജീവിച്ചവർ തുടർന്നും ഒരേ പ്രദേശത്ത് സഹവസിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.

ദുരന്തബാധിതർക്ക് വീടുകൾ നിർമിക്കുക മാത്രമല്ല സർക്കാർ ദൗത്യം. തുടർജീവിതത്തിനുള്ള സൗകര്യങ്ങൾകൂടി ഒരുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com