വിഎസിനെതിരേ ക്യാപ്പിറ്റൽ പണിഷ്മെന്‍റ് പരാമർശം ഉണ്ടായിട്ടില്ല: കടകംപള്ളി സുരേന്ദ്രൻ

വിഎസിനെതിരേ ക്യാപ്പിറ്റൽ പണിഷ്മെന്‍റ് പരാമർശം ഉണ്ടായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
There has been no mention of capital punishment against VS: Kadakampally Surendran

കടകംപള്ളി സുരേന്ദ്രൻ

Updated on

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ ക്യാപ്പിറ്റൽ പണിഷ്മെന്‍റ് പരാമർശ വിവാദത്തിൽ സുരേഷ് കുറുപ്പിനെ തളളി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിഎസിനെതിരേ ക്യാപ്പിറ്റൽ പണിഷ്മെന്‍റ് പരാമർശം ഉണ്ടായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സിപിഎമ്മില്‍ വിഭാഗീയത കടുത്ത നാളുകളില്‍ വി.എസ്. അച്യുതാനന്ദനെ ക്യാപ്പിറ്റൽ പണിഷ്‌മെന്‍റിന് വിധേയമാക്കണമെന്ന മട്ടില്‍ 2012- ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തിൽ എം. സ്വരാജ് പ്രസംഗിച്ചതായി സിപിഎം നേതാവ് പിരപ്പൻകോട് മുരളി വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, അങ്ങനെയൊരു പരാമർശം നടത്തിയിട്ടില്ലെന്ന് എം.സ്വരാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞു. അങ്ങനെ ഒരു പരാമര്‍ശം ഉണ്ടായതായി താന്‍ കേട്ടിട്ടില്ലെന്നും തിരുവനന്തപുരം സമ്മേളനത്തിലും ആലപ്പുഴ സമ്മേളനത്തിലും താന്‍ പങ്കെടുത്തിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com