'വാഴക്കുല'യിൽ നോട്ടപിശകു മാത്രം; ചിന്ത‍യുടെ പ്രബന്ധത്തിൽ വീഴ്ച്ചയില്ല; കേരള വിസിക്ക് വിശദീകരണം നൽകി ഗൈഡ്

ഗൈഡിന്‍റെ വിശദീകരണം ലഭിക്കാത്തതിനാൽ വിസി ഇതുവരെ ഗവർണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നില്ല
'വാഴക്കുല'യിൽ നോട്ടപിശകു മാത്രം; ചിന്ത‍യുടെ പ്രബന്ധത്തിൽ വീഴ്ച്ചയില്ല;  കേരള വിസിക്ക് വിശദീകരണം നൽകി ഗൈഡ്

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം സമർപ്പിച്ച പ്രബന്ധത്തിൽ വീഴ്ച്ചയില്ലെന്ന് കേരള വിസിക്ക് വിശദീകരണം നൽകി മുൻ പിവിസി. പിഎച്ച്ഡി ബിരുദം നേടുന്നതിന് കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധം പൂർണ്ണമായും പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നും അതിൽ വീഴ്ച്ചയൊന്നും ഇല്ലെന്നും മുൻ പിവിസി ഡോ. പി.പി അജയകുമാർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്നു പ്രബന്ധത്തിൽ പറഞ്ഞത് ഒരു നോട്ടപിശകാണെന്നും പ്രസ്തുത പിശക് തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കും എന്ന ചിന്തയുടെ വിശദീകരണം വിസിക്കു നൽകിയ മറുപടിയിൽ ആവർത്തിക്കുന്നുണ്ട്.

പ്രബന്ധം പല ലേഖനങ്ങളിൽ നിന്നും കോപ്പയടിച്ചതാണെന്നും അക്ഷരതെറ്റുകളും വ്യാകരണ പിശകുകളും വ്യാപകമാണെന്നും സർവ്വകലാശാലയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രബന്ധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യംപെയ്ൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ടു നൽകാനായിരുന്നു കേരള വിസിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നത്. ഗൈഡിന്‍റെ വിശദീകരണം ലഭിക്കാത്തതിനാൽ വിസി ഇതുവരെ ഗവർണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നില്ല.

പ്രബന്ധത്തിൽ മറ്റ് പ്രസിദ്ധീകരണങ്ങളുമായുള്ള സാമ്യം 10% ത്തിൽ താഴെ മാത്രമാണെന്നും യുജിസി വ്യവസ്ഥ പ്രകാരമുള്ള പ്ലാജരിസം പരിശോധന നടത്തിയതാണെന്നും പ്രബന്ധം പൂർണ്ണമായും ഗവേഷകരുടെ സ്വന്തം കണ്ടെത്തലാണെന്നുമാണ് ഗൈഡിന്‍റെ വിശദീകരണം. ചിന്താ ജെറോമിന്‍റെ പി എച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകൾ , പ്രബന്ധത്തിന്‍റെ ഒറിജിനൽ പതിപ്പ്, മൂല്യനിർണ്ണയം നടത്തിയ തമിഴ് നാടിലെയും, ബനാറിസ്സിലെയും യൂണിവേഴ്സിറ്റി പ്രൊഫസ്സർമാരുടെ റിപ്പോർട്ടുകൾ, ഓപ്പൺ ഡിഫൻസ് രേഖകൾ,എന്നിവ വിസി ആവശ്യപ്പെട്ടതനുസരിച്ചു് രജിസ്ട്രാർ സമർപ്പിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.