കൊച്ചി: ഓണക്കാലമിങ്ങെത്തി. സാധാരണ നിലയിൽ പച്ചക്കറി വിലയെല്ലാം കുതിച്ചുയരുന്ന സമയം. എന്നാൽ ഇത്തവണ മലയാളികൾക്ക് ആശ്വസമാണ്. വില കൂടിയിട്ടില്ലെന്ന് മാത്രമല്ല, ചിലതിനൊക്കെ വിലയിൽ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. തക്കാളി, വെണ്ട, വെള്ളരി തുടങ്ങി പച്ചക്കറി ഇനത്തിലെ പ്രധാനികൾക്ക് 50 ൽ താഴെയാണ് വില.
കൂട്ടത്തിൽ കുറച്ച് കേമന്മാർ ഇഞ്ചിയും വെളുത്തുള്ളിയുമാണ്. വെളുത്തുള്ളി കിലോയ്ക്ക് 400 രൂപയും ഇഞ്ചിയ്ക്ക് 190 രൂപയുമാണ് വില. തക്കാളി 30, കാരറ്റ് 60, മത്തൻ 20, ക്യാബേജ് 20, ബീറ്ററൂട്ട് 30, വെണ്ട 20 , ബീൻസ് 100 എന്നിങ്ങനെയാണ് വില പോവുന്നത്.
തിരുവോണത്തിന് ദിവസങ്ങൾ ബാക്കി ഉള്ളതിനാൽ വില ഇനി ഉയർന്നേക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. എന്നാലും ഇതുവരെ ആശ്വാസമുള്ള വാർത്തായാണ് പച്ചക്കറി വിപണിയിൽ നിന്നും എത്തുന്നത്.ഓണം മാത്രമല്ല കേരളത്തിലിത് വിവാഹ സീസൺ കൂടിയാണ്. അതുകൊണ്ടുതന്നെ കേറ്ററിങ് യൂണിറ്റുകൾക്കും ഇത് ആശ്വാസമാണ്.