എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ല: അടൂർ പ്രകാശ്

മറുപടിയിൽ അവ്യക്തതയുണ്ടോയെന്ന് പറയേണ്ടത് എസ്ഐടിയാണ്.
There is nothing unusual about being called for questioning by the SIT: Adoor Prakash

അടൂർ പ്രകാശ്

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന് മുൻപാകെ പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് മൊഴി നൽകി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിട്ടിട്ടുണ്ട്.

മറുപടിയിൽ അവ്യക്തതയുണ്ടോയെന്ന് പറയേണ്ടത് എസ്ഐടിയാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവിക്ത ഉള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ശനിയാഴ്ച രാവിലെയാണ് അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com