കേന്ദ്ര ബജറ്റിൽ പാവപ്പെട്ടവർക്ക് കൂടി ഇടമുണ്ടാവണം

നിലവിലെ ബജറ്റ് സിസ്റ്റം ഗുണപരമായ നിലയിൽ പൊളിച്ചെഴുതണമെന്ന് വിദ്യാർഥി പ്രതിനിധികൾ ആവശ്യപ്പെട്ടു.
There should be room for the poor in the central budget.
കേന്ദ്ര ബജറ്റ്
Updated on

കൊച്ചി: കേന്ദ്ര സർക്കാറിന്‍റെ അടുത്ത ബജറ്റിൽ പാവെപ്പട്ടവർക്കും ഇടത്തരക്കാർക്കും കൂടി ഇടം ഉണ്ടാവണമെന്ന് ‘പ്രീ യൂനിയൻ ബജറ്റ് 25’സെമിനാർ ആവശ്യപ്പെട്ടു. വിവിധ മേഖലയിലെ സാമ്പത്തിക സാങ്കേതിക വിദഗ്ദരേയും 20 കോളജുകളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികളേയും പങ്കെടുപ്പിച്ച് സെന്‍റ് തെരേസാസ് കോളെജ് ഓ-ഡിറ്റോറിയത്തിൽ പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റാണ് സെമിനാർ സംഘടിപ്പിച്ചത്.

നിലവിലെ ബജറ്റ് സിസ്റ്റം ഗുണപരമായ നിലയിൽ പൊളിച്ചെഴുതണമെന്ന് വിദ്യാർഥി പ്രതിനിധികൾ ആവശ്യപ്പെട്ടു. സാങ്കേതിക വിദ്യാഭ്യാസ രംഗത്തിന് ഊന്നൽ നൽകി പുതിയ തലമുറയെ ഈ നാട്ടിൽതന്നെ പിടിച്ചു നിർത്താൻ ആവശ്യമായ നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാവണം. മൊത്തം ബജറ്റിെൻറ ആറു ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലക്ക് നീക്കിവെക്കണം.

കഴിഞ്ഞ ബജറ്റുകളിൽ വന്ന നിർദേശങ്ങൾ എത്രത്തോളം നടപ്പിലാക്കുവാൻ കഴിഞ്ഞുവെന്നത് സംബന്ധിച്ച് ഓഡിറ്റ് നടത്തണം. സമ്പന്നർ അതി സമ്പന്നരാവുന്ന പ്രവണതക്ക് അന്ത്യം കുറിച്ച് മിഡിൽക്ലാസിനും പാവപ്പെട്ടവർക്കും വേണ്ടിയുള്ള പദ്ധതികൾ ഉണ്ടാവണം.

വരുമാന നികുതി സംബന്ധിച്ച നയം അടിസ്ഥാനപരമായി തിരുത്തണം. നിലവിൽ ഇടത്തരക്കാരാണ് ഏറ്റവുമധികം നികുതി ഭാരം ചുമക്കുന്നത്. വികസനം സുസ്ഥിരമാവണം. പരിസ്ഥിതി സംരക്ഷണത്തിന് ബജറ്റിൽ പ്രാധാന്യം നൽകിക്കൊണ്ടാവണം വികസന കാഴ്ചപ്പാടിന് രൂപം നൽകേണ്ടത്. വ്യവസായങ്ങൾ വരുേമ്പാൾ മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന പ്രവണത വികസിത രാജ്യമെന്ന നിലക്ക് ഇന്ത്യക്ക് ഭൂഷണമല്ലെന്നും സെമിനാർ ചൂണ്ടിക്കാട്ടി.

മുൻകേന്ദ്ര മന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പ്രൊ-ഫ. പി.ജെ കുര്യൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സർക്കാറിന്‍റെ ഡൽഹി പ്രതിനിധി പ്രൊഫ. കെ.വി തോമസ് സ്വാഗതം പറഞ്ഞു. ചാർട്ടേർഡ് അക്കൗണ്ടൻറ് എ. ഗോപാലകൃഷ്ണൻ, സീനിയർ ഇക്കണോമിസ്റ്റ് പ്രൊഫ. ഡോ. മേരി ജോർജ്, സംസ്ഥാന മുൻ ഫിനാൻസ് കമ്മറ്റി ചെയർമാൻ പ്രൊഫ. ഡോ. ബി.എ പ്രകാശ്, എം.പി.ഇ.ഡി.എ വൈസ് ചെയർമാനും സമുേദ്രാൽപ്പന്ന വ്യവസായിയുമായ അലക്സ് കെ. നൈനാൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് മുൻ അംഗവും ടെക്നോ പാർക്ക് ഫൗണ്ടർ സി.ഇ.ഒയുമായ ജി. വിജയ രാഘവൻ,

‌അഗ്രികൾച്ചറൾ പ്രൊഡക്ഷൻ കമ്മീഷ്ണറും കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബി. അശോക്, ഡിബേറ്റർ ശ്രീജിത്ത് പണിക്കർ, പി. കിഷോർ, ബാബു എ കള്ളിവയലിൽ, ബോണി തോമസ് എന്നിവർ നിർദേശങ്ങൾ സമർപ്പിച്ചു. ഡോ. അനൂപ ജേക്കബ്, എലിസബത്ത് റിനി, ഷൈൻ ആൻറണി, സി. ലക്ഷ്മി, സിബി അബ്രഹാം എന്നിവർ മോഡറേറ്ററായിരുന്നു. വിദ്യാധനം ട്രസ്റ്റ് ട്രസ്റ്റി രേഖാ തോമസ് നന്ദി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com