''എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാള്‍ ഇരിപ്പുണ്ട്'', മാധ്യമങ്ങളോട് ക്ഷുഭിതനായി ബെയ്‌ലിൻ ദാസ്

ശ്യാമിലിയെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും ചെയ്യാത്ത കുറ്റം ഏല്‍ക്കില്ലെന്നും ബെയ്‌ലിന്‍ ദാസ് പറഞ്ഞു.
'There's someone sitting up there watching everything'; Bailin Das, who was released on bail, got angry with the media

ബെയ്‌ലിൻ ദാസ്, ശ്യാമിലി

file image

Updated on

തിരുവനന്തപുരം: ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെ മാധ്യമങ്ങളോട് ക്ഷുഭിതനായി അഡ്വ. ബെയ്‌ലിൻ ദാസ്. ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും, ചെയ്യാത്ത കുറ്റം ഏല്‍ക്കില്ലെന്നും ബെയ്‌ലിന്‍ ദാസ് പറഞ്ഞു.

കേസ് കോടതിയുടെ പരിഗണനയിലാണ് എന്നുള്ളതുകൊണ്ട് തത്കാലം ഒന്നും പറയുന്നില്ലെന്നും, അതേസമയം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും വെറുതെവിടില്ലെന്നും ബെയ്‌ലിന്‍ പറഞ്ഞു.

കേസ് കോടതിയുടെ പരിഗണനയിലാണെന്നും, അതുകൊണ്ടുതന്നെ കോടതിയുടെ നിർദേശങ്ങൾ താൻ പാലിക്കേണ്ടതുണ്ടെന്നും ബെയ്‌ലിൻ ദാസ് പറഞ്ഞു.

''എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാള്‍ ഇരിപ്പുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാം. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പുറത്തുകൊണ്ടുവരും. ആരെയും വെറുതെ വിടില്ല'', ബെയ്ലിൻ ദാസ് പറഞ്ഞു.

തനിക്കു ബാര്‍ അസോസിയേഷന്‍റെ സഹായം ലഭിക്കുന്നുണ്ട് എന്നതടക്കമുള്ള ശ്യാമിയുടെ എല്ലാം ആരോപണങ്ങളും തള്ളിക്കളയുന്നതായും പ്രതി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com