'കള്ളന്‍ വിജയന്‍' ഫെയ്‌സ്ബുക്കില്‍ വായിക്കാം; വിവാദ ലേഖനം പങ്കുവച്ച് എഴുത്തുകാരന്‍

തന്‍റെ സ്വന്തം അക്കൗണ്ടിലൂടെയാണ് എഴുത്തുകാരൻ ലേഖനം പങ്കുവച്ചിരിക്കുന്നത്
Facebook post

ഫെയ്‌സ്ബുക്ക് പോസ്റ്റ്

Updated on

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവച്ച വിവാദ ഫീച്ചറായ 'കള്ളന്‍ വിജയന്‍' ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍ ടി.സി. രാജേഷ്. 'കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപാറ പി.ഒ. എന്ന തലക്കെട്ടോടെയാണ് തന്റെ സ്വന്തം അക്കൗണ്ടിലൂടെ ലേഖനം പങ്കുവച്ചിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനെ കുറിച്ച് 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന പേരില്‍ കെ.വി. സുധാകരന്റെ ഓര്‍മകുറിപ്പായിരുന്നു വാരാന്തപതിപ്പിന്റെ മുഖലേഖനം. അവസാനപേജിലാണ് 'കള്ളന്‍ വിജയന്‍' എന്ന എന്ന ലേഖനം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ രണ്ടു ലേഖനങ്ങളും ഒരുമിച്ച് വരുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച വാരാന്തപതിപ്പ് അച്ചടിക്കാതെ മാറ്റിവച്ചത്. ഇതോടെയാണ് സംഭവം വിവാദമായത്. ഇതിനു പിന്നാലെയാണ് എഴുത്തുകാരന്‍ തന്നെ വിവാദ ലേഖനം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

logo
Metro Vaartha
www.metrovaartha.com