"കേസുകൊടുത്താലും ഒന്നും സംഭവിക്കില്ല, എന്‍റെ തിരിച്ചടി നീ താങ്ങില്ല''; രാഹുലിന്‍റെ ഭീഷണി സന്ദേശം പുറത്ത്

''പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട''
third rape case threatening message sent by rahul to complainant revealed

rahul mamkootathil

Updated on

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. തനിക്കെതിരേ നിന്നവർക്കും കുടുംബത്തിനുമെതിരേ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നും പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും സന്ദേശത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.

"താൻ എല്ലാത്തിന്‍റേയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇമേജ് തിരിച്ചു പിടിക്കൽ ഒന്നുമല്ല മോളെ. അതൊക്കെ നിന്‍റെ തോന്നൽ ആണ്. ഇനി ഞാൻ ഒന്നും സറണ്ടർ ചെയ്യില്ലെന്ന തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്‍റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും, ബട്ട് ഞാൻ ചെയ്യുന്നത് നീ താങ്ങില്ല.

നീ കേസുകൊടുക്ക്. ഈ കേസ് കോടതിയിൽ വരുമ്പോഴുള്ള അവസ്ഥ അറിയാമല്ലോ. അതിൽ പ്രത്യേകിച്ച് ഒന്നും ഇല്ല’,അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ, എന്നിട്ട് നീ നന്നായി ജീവിക്കണെ. ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോയെന്നും നീ പ്രസ് മീറ്റ് നടത്തൂ," എന്നിങ്ങനെ നിയമ സംവിധാനങ്ങളെ അടക്കം രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com