തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; ആദ്യദിനം തന്നെ അദ്ഭുത ഭക്തജന പ്രവാഹം

പ്രസാദമായ അരവണ, അപ്പം, അവല്‍ നിവേദ്യങ്ങളും ഭക്തര്‍ക്കു തിരക്കില്ലാത ലഭിക്കുന്നുണ്ട്
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; ആദ്യദിനം തന്നെ അദ്ഭുത ഭക്തജന പ്രവാഹം

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; ആദ്യദിനം തന്നെ അദ്ഭുത ഭക്തജന പ്രവാഹം

Updated on

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന്‍റെ ആദ്യദിനങ്ങളില്‍ തന്നെ അദ്ഭുതപൂര്‍വമായ ഭക്തജന പ്രവാഹം. നടതുറപ്പു ദിനങ്ങളിലെ ആദ്യ ശനിയാഴ്ച വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ധനുമാസത്തിലെ തിരുവാതിര രാവായ ശനിയാഴ്ച രാത്രി ക്ഷേത്രത്തിലെത്തിയ സ്ത്രീജനങ്ങള്‍ പാര്‍വ്വതീദേവിക്കു മുന്നില്‍ ഉറക്കമൊഴിച്ചു തിരുവാതിര കളിച്ചും പാതിരാപ്പൂചൂടിയും പൂത്തിരുവാതിര കൊണ്ടാടും.

തുടര്‍ന്ന് പുലര്‍ച്ചെ 4 മണിയോടെ ദേവീദര്‍ശനം നടത്തി നിവൃതിയോടെയാണ് മടങ്ങുക. ആയിരക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തിയെങ്കിലും ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങളുടെ സഹായത്തോടെ സുമഗമമായ ദര്‍ശനം ഭക്തര്‍ക്കു സാധ്യമായി. ക്യൂ ഗ്രൗണ്ടുകളിലെ വഴിപാടുകള്‍ കൗണ്ടറുകളിലും പറ നിറയ്ക്കാനും തിരക്കില്ലാത്ത വിധമുള്ള സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പ്രസാദമായ അരവണ, അപ്പം, അവല്‍ നിവേദ്യങ്ങളും ഭക്തര്‍ക്കു തിരക്കില്ലാത ലഭിക്കുന്നുണ്ട്. വെര്‍ച്വല്‍ ക്യൂ സംവിധാനം സമാന്തരമായി ഏര്‍പ്പെടുത്തിയത് ഭക്തര്‍ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. ഇന്നലെത്തെയും ഇന്നെയും വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ ദിവസങ്ങള്‍ക്കു മുന്‍പേ പരിധിയിലിലെത്തിയിരുന്നു. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെ കൂടാതെ കെ.എസ്.ആര്‍.ടി.സിയുടെ തീര്‍ത്ഥാടന ടൂറിസം പാക്കേജിലൂടെയും വിദൂര ജില്ലകളില്‍ നിന്നടക്കം തീർഥാടകര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് എത്തുന്നുണ്ട്.

പാര്‍ക്കിങ് ഗ്രൗണ്ടുകളിലും ക്ഷേത്രത്തിനു മുന്നിലും ഇവര്‍ക്കായി വെര്‍ച്വല്‍ ക്യൂ വെരിഫിക്കേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷേത്രത്തിന്‍റെ വിശാലമായ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ ഓണ്‍ലൈനായി പാര്‍ക്കിങ് മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com