കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം: കരാറുകാരൻ അറസ്റ്റിൽ

യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചിരുന്നില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വച്ചില്ലെന്നും സിഐ പറഞ്ഞു.
thiruvalla biker death tangled rope around neck contractor arrested
കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം: കരാറുകാരൻ അറസ്റ്റിൽ
Updated on

പത്തനംതിട്ട: തിരുവല്ല മുത്തൂരിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. മരം മുറിക്കാൻ നഗരസഭയിൽ നിന്ന് കരാറെടുത്ത കവിയൂർ സ്വദേശി പി.കെ. രാജനാണ് അറസ്റ്റിലായത്. കരാറുകാരനാണ് അപകടത്തിന്‍റെ ഉത്തരവാദിത്വം. സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിന് കുറുകെ കയർ കെട്ടിയത് അപകടകാരണമായെന്ന് പൊലീസ് പറയുന്നു.

കേസിൽ നേരത്തെ കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയുൾപ്പടെ 6 പേരെ പൊലീസ് കസ്റ്റഡിയിലെത്തിരുന്നു. യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചിരുന്നില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വച്ചില്ലെന്നും സിഐ പറഞ്ഞു.

മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ ആലപ്പുഴ തകഴി സ്വദേശി സെയ്ദിന്‍റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. കഴുത്തില്‍ കയര്‍ കുരുങ്ങിയതിനെ തുടര്‍ന്ന് സെയ്ദ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സെയ്ദ് തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വീണ് പരുക്കേറ്റ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com