വിദ്യാർഥിയുടെ ആത്മഹത്യാശ്രമം: തിരുവല്ല ഡയറ്റിലെ അധ്യാപികയ്ക്ക് സസ്പെൻഷൻ

അധ്യാപികയ്ക്കെതിരെ നേരത്തെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു
Thiruvalla Student's suicide attempt teacher Suspended
Thiruvalla Student's suicide attempt teacher Suspended
Updated on

തിരുവല്ല: തിരുവല്ല ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളെജിലെ വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ അധ്യാപികയെ സസ്പെൻഡ് ചെയ്‌തു. ഡയറ്റിലെ മലയാളം അധ്യാപിക മിലീന ജെയിംസിനെ സസ്പെൻഡ് ചെയ്തുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സ്പെൻഷനു പുറമെ അധ്യാപികയ്ക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.

ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെ തടഞ്ഞുനിർത്തി എസ്എഫ്ഐക്കാർ വ്യാഴാഴ്ച പ്രതിഷേധിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് എസ്എഫ്‌ഐ പ്രവർത്തകരുടെ പരാതിയിൽ കേസ് എടുക്കുകയായിരുന്നു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

അധ്യാപിക മാനസികമായി പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥി മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ മുതൽ ഈ അധ്യാപികയ്‌ക്കെതിരെ വിദ്യാർഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നതായാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com