ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങൾ

സർക്കാർ ഈ കാര‍്യത്തിൽ നിയമനിർമാണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും ദേവസ്വം സെക്രട്ടറിമാർ പറഞ്ഞു
Devaswoms say they will have to abandon Thrissur Pooram if restrictions are implemented as per the High Court order
ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം നടപ്പിലാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങൾ
Updated on

തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നിയന്ത്രണം നടപ്പിലാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ദേവസ്വം സെക്രട്ടറിമാർ പറഞ്ഞു. ഈ കാര‍്യത്തിൽ മുഖ‍്യമന്ത്രിക്ക് നിവേദനം നൽകുമെന്നും ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കില്ലെന്നും ദേവസ്വങ്ങൾ വ‍്യക്തമാക്കി.

ഡിസംബർ 8 ന് ഇരുദേവസ്വങ്ങളിലെയും ക്ഷേത്ര പ്രതിനിധികളടങ്ങുന്ന യോഗം ചേരുന്നുണ്ട്. ജനപ്രതിനിധികളും പള്ളികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പള്ളി പെരുന്നാളുകൾക്കും മറ്റ് മതാചാരങ്ങൾക്കും ആനകളെ എഴുന്നള്ളിക്കാറുള്ള സാഹചര്യത്തിലാണിത്.

ഉത്സവങ്ങൾ നടത്താൻ കഴിയുന്ന സാഹചപര‍്യമല്ല നിലവിലുള്ളതെന്നാണ് ദേവസ്വങ്ങളുടെ വാദം. യോഗത്തിനു ശേഷമായിരിക്കും മുഖ‍്യമന്ത്രിക്ക് നിവേദനം നൽകുക. തൃശൂർ ജില്ലയിൽ 1600 ഉത്സവങ്ങളുണ്ട്. പല രീതിയിൽ ഉത്സവങ്ങൾ പ്രതിസന്ധിയിലാണെന്ന് ഇവർ പറയുന്നു. സർക്കാർ ഈ കാര‍്യത്തിൽ നിയമനിർമാണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും ദേവസ്വം സെക്രട്ടറിമാർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com