
യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡിട്ട് തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡ് കുറിച്ച് തിരുവനന്തപുരം വിമാനത്താവളം. ഓഗസ്റ്റിൽ 2.25 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് തിരുവനന്തപുരം എയർപോർട്ടിന്‍റെ സേവനം പ്രയോജനപ്പെടുത്തിയത്.
14 വിദേശ നഗരങ്ങളിലേക്ക് 1404 സർവീസുകൾ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഓപ്പറേറ്റ് ചെയ്തു. അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കായിരുന്നു കൂടുതൽ യാത്രക്കാരും. ശൈത്യകാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ തുടങ്ങുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.