

ലൈറ്റ് മെട്രോ
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ നീക്കിവെക്കും.
മുന്‍സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്തിരുന്ന പദ്ധതിയാണ് ലൈറ്റ് മെട്രോ. എന്നാല്‍ ഇതുവരെ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഈ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെ തിരുവനന്തപുരം, കോഴിക്കോട് എന്നിവയെ അടിസ്ഥാനസൗകര്യ വികസനത്തില്‍ മുന്‍പന്തിയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നത്.