ആറ്റിങ്ങലിൽ എടിഎം കൗണ്ടറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

സമീപത്തെ ബാങ്കിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും തീ പാടർന്നില്ല.
ആറ്റിങ്ങലിൽ എടിഎം കൗണ്ടറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: ആറ്റിങ്ങലിൽ എടിഎം കൗണ്ടറിന് തീപിടിച്ചു (fire accident). ആറ്റിങ്ങൽ (attingal) ആലംകോടുള്ള ഫെഡറൽ ബാങ്കിന്‍റെ എടിഎം കൗണ്ടറിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൗണ്ടറിൽ നിന്നും പുക ഉ‍യരുന്നതും പിന്നാലെ ഫയർ അലാറം അടിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. ഉടനെ നാട്ടുക്കാർ പൊലീസിനെയും അഗ്നിശമന സേനയും വിവരമറിയിക്കുകയായിരുന്നു.

അഗ്നിശമന സേനെ ഉടന്‍ സ്ഥലത്തെത്തിയതിനാൽ വലിയ അപകടമാണ് ഒഴിവാക്കാനായത്. സമീപത്തെ ബാങ്കിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും തീ പാടർന്നില്ല. തീപിടുത്തത്തിൽ എടിഎം കൗണ്ടറിന്നുള്ളിലെ (atm counter) എസി ഉൾപ്പടെയുള്ള യാന്ത്രസാമഗ്രികൾ ഭാഗികമായി കത്തി നശിച്ചതായി അഗ്നിശമന സേന അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com