വി.വി. രാജേഷ് മേയർ! ശ്രീലേഖ ഡെപ്യൂട്ടി മേയർ? തിരുവനന്തപുരത്ത് ബിജെപിയുടെ തിരക്കിട്ട ചർച്ച

സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം വി.വി. രാജേഷിന് അനുകുലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
thiruvananthapuram corporation bjp mayor will announce soon

വി.വി. രാജേഷ് | ആർ. ശ്രീലേഖ

Updated on

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തിലൊരു കോർപ്പറേഷൻ പിടിച്ചെടുത്ത ബിജെപി മേയർ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. വി.വി. രാജേഷ്, മുന്‍ ഐപിഎസ് ഓഫിസര്‍ ആര്‍. ശ്രീലേഖ എന്നിവർക്കാണ് മുൻ‌തൂക്കം. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം വി.വി. രാജേഷിന് അനുകുലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജേഷ് മേയറും ശ്രീലേഖ ഡെപ്യൂട്ടി മേയറുമായേക്കുമെന്നാണ് വിവരം.

എന്നാൽ‌ കേന്ദ്ര തീരുമനത്തിനനുസരിച്ചാവും അന്തിമ പ്രഖ്യാപനം. നിലവില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ശ്രീലേഖലയെ നിയമസഭാ തെരഞ്ഞെപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി വി രാജേഷ് വിജയിച്ചത്.ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ആര്‍ ശ്രീലേഖ വിജയം നേടിയത്. ആകെയുള്ള 101 വാര്‍ഡുകളില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം ഉറപ്പിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com