'കണ്ണുകൾ അറിയാതെ നനഞ്ഞു, ആത്മാവിൽ പതിഞ്ഞ നിമിഷം'; മോദി കാൽ തൊട്ട് നമസ്കരിച്ചതിൽ ആശാ നാഥ്

ബിജെപി വേദിയിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയെ അഭിനന്ദിക്കുന്നതിനിടെയാണ് മോദി ആശയെ നമസ്കരിച്ചത്
thiruvananthapuram deputy mayor asha nath fb post pm modi

ആശാ നാഥ്

Updated on

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാൽ തൊട്ട് നമസ്കരിച്ചതിൽ ഫെയ്സ്ബുക്ക് കുറിപ്പുമായി ഡെപ‍്യൂട്ടി മേയർ ആശാ നാഥ്. ഇത് വെറുമൊരു ഫോട്ടോയല്ല ആത്മാവിൽ‌ പതിഞ്ഞ നിമിഷമെന്നായിരുന്നു ആശാ നാഥ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ബിജെപി വേദിയിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയെ അഭിനന്ദിക്കുന്നതിനിടെയാണ് മോദി ആശയെ നമസ്കരിച്ചത്.

ആശാ നാഥിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം

ഇത് വെറും ഒരു ഫോട്ടോയല്ല… എന്‍റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്. ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ, അധികാരത്തിന്‍റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്‍റെ കാലുകൾ തിരിച്ചു വന്ദിച്ചു.… ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്‍റെ കണ്ണീർ അല്ല, സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു. ഈ നേതാവിൽ ഞാൻ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണ്… സംസ്കാരത്തെയാണ്… ഭാരതത്തിന്‍റെ ആത്മാവിനെ തന്നെയാണ്. ഈ നിമിഷം എന്‍റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും. വിനയം തന്നെയാണ് യഥാർത്ഥ മഹത്വം. ഈ സന്തോഷം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല...

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com