
തിരുവനന്തപുരത്ത് വിദ്യാർഥിനികൾ തമ്മിൽ സംഘർഷം; മൂന്നുപേർക്ക് പരുക്കേറ്റു
തിരുവനന്തപുരം: ധനുവച്ചപുരത്ത് വിദ്യാർഥിനികൾ തമ്മിൽ സംഘർഷം. മൂന്നു വിദ്യാർഥിനികൾക്ക് പരുക്കേറ്റു. ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ കെട്ടിടത്തിന് പുറകിൽവച്ചായിരുന്നു സംഘർഷം.
ധനുവച്ചപുരം ഐടിഐയിലെ മൂന്നു വിദ്യാർഥിനികൾ തമ്മിലാണ് കയ്യാങ്കളിയും സംഘർഷവുമുണ്ടായത്. ഹോളി ആഘോഷത്തിനിടെയിലും ഇവർ തമ്മിൽ സംഘർഷമുണ്ടായതായാണ് വിവരം. ഇതിന്‍റെ തുടർച്ചയാണ് വെള്ളിയാഴ്ചത്തെ സംഘർഷവുമെന്നാണ് വിവരം.
സംഭവമറിഞ്ഞ് മറ്റ് വിദ്യാർഥികളും അധ്യാപകരുമാണ് ഇവരെ പിടിച്ച് മാറ്റിയത്. സംഭവത്തിൽ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.