'പ്രതി കൈവിലങ്ങിട്ടു വരണം': രേഖാമൂലം ആവശ്യപ്പെട്ട് വനിതാ ഡോക്‌ടർ

തിരുവന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്‌ടറാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്
'പ്രതി കൈവിലങ്ങിട്ടു വരണം': രേഖാമൂലം ആവശ്യപ്പെട്ട് വനിതാ ഡോക്‌ടർ
Updated on

തിരുവനന്തപുരം: വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാന്‍ രേഖാമൂലം ആവശ്യപ്പെട്ട് വനിതാ ഡോക്‌ടർ. തിരുവന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്‌ടറാണ് നിർദേശം നൽകിയത്.

എന്നാൽ, സംഭവത്തിൽ ഇതുവരെ ഡോക്‌ടർ പ്രതികരിച്ചിട്ടില്ല. പ്രതിഷേധ സൂചകമായാണ് ഡോക്‌ടർ ഇത്തരത്തിൽ രേഖപ്പെടുത്തിയതെന്നാണ് ജനറൽ ആശുപത്രിയിലെ ജീവനക്കാർ അനൗദ്യോഗികമായി പ്രതികരിച്ചത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടർ വന്ദന ദാസിനെ അക്രമി കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന് ഡോക്‌ടർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോദിക്കരുതെന്നും ഗ്രൂപ്പുകളിൽ ആവശ്യം ഉയർന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ‌ ആവർത്തിക്കുമെന്നും ഗ്രൂപ്പുകളിൽ വിമർശനം ഉണ്ടായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com