തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ പ്രഖ്യാപനം ഉടൻ; പദ്ധതിയിൽ 22 സ്റ്റേഷനുകൾ

രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങും
Thiruvananthapuram-Kannur high-speed rail to be announced soon

ഇ. ശ്രീധരൻ

Updated on

പാലക്കാട്: അതിവേഗ റെയിലിന്‍റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇ.ശ്രീധരൻ. ഇത് അനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരുകയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നുള്ളത് കൊണ്ട് തങ്ങൾ നടപടികൾ നേരെത്തെയാക്കിയെന്നും ശ്രീധരൻ പറഞ്ഞു.

നഞ്ചൻകോട് റെയിൽവേ പാത ഈ വർഷത്തെ ബജറ്റിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കാണാൻ ചെന്നപ്പോഴാണ് അതിവേഗ റെയിൽപാത സംബന്ധിച്ച് ധാരണയായതെന്ന് ഇ.ശ്രീധരൻ പറഞ്ഞു.

ആദ്യ പദ്ധതി 350 കിലോമീറ്റർ വേഗതയിലായിരുന്നു. 60-64 കിലോമീറ്റർ പരിധിയിലായിരുന്നു ആദ്യത്തെ സ്റ്റേഷൻ പരിധി. അത് മാറ്റി 200 കിലോമീറ്ററാണ് ഇപ്പോൾ പരിഗണിക്കുന്ന പരമാവധി വേഗം. 20-25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ വരും. 22 സ്റ്റേഷനുകളാണ് ഉണ്ടാകുകയെന്നും ശ്രീധരൻ വിശദീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com