ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു

റെയിൽവേ മന്ത്രാലയവുമായി നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഭാഗമായാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു
thiruvananthapuram kannur jan shatabdi express changanassery stop

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു

ട്രെയിൻ - ഫയൽ ചിത്രം

Updated on

കോട്ടയം: കണ്ണൂർ, തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. കണ്ണൂർ - തിരുവനന്തപുരം (12981), തിരുവന്തപുരം - കണ്ണൂർ (12082) ജനശതാബ്ദി എക്സ്പ്രസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതായി കൊടുക്കുന്നിൽ സുരേഷ് എംപിയാണ് അറിയിച്ചത്. റെയിൽവേ മന്ത്രാലയവുമായി നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഭാഗമായാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാർഥ്യമാകുന്നതോടുകൂടി കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗം യാത്ര ചെയ്ത് ചങ്ങനാശേരിയിൽ എത്തിയിരുന്ന നൂറുകണക്കിന് മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് ചങ്ങനാശ്ശേരിയിൽ എത്തി അതേ ദിവസം തന്നെ മടങ്ങുവാൻ ആകുമെന്ന് അദ്ദേഹം കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com