കേന്ദ്ര അവഗണന: തിരുവനന്തപുരം- കാസർഗോഡ് മനുഷ്യച്ചങ്ങല ഇന്ന്

വൈകിട്ട്‌ നാലരയ്‌ക്ക്‌ ട്രയൽ ചങ്ങല തീർത്ത ശേഷം 5ന്‌ മനുഷ്യചങ്ങല തീർത്ത്‌ പ്രതിജ്ഞയെടുക്കും.
കേന്ദ്ര അവഗണന:  തിരുവനന്തപുരം- കാസർഗോഡ്  മനുഷ്യച്ചങ്ങല ഇന്ന്

തിരുവനന്തപുരം: "ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയർത്തി കാസർഗോഡ് റെയ്ൽവേ സ്റ്റേഷന്‌ മുന്നിൽ നിന്നാരംഭിച്ച്‌ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻ വരെ ഡിവൈഎഫ്ഐ ഇന്ന് മനുഷ്യച്ചങ്ങല തീർക്കും. റെയൽവേ യാത്രാദുരിതം, കേന്ദ്രത്തിന്‍റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ്‌ പ്രതിരോധച്ചങ്ങല തീർക്കുക.

കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവരടക്കം 20 ലക്ഷത്തോളം പേർ അണിനിരക്കുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ‌ അറിയിച്ചു. വൈകിട്ട്‌ നാലരയ്‌ക്ക്‌ ട്രയൽ ചങ്ങല തീർത്ത ശേഷം 5ന്‌ മനുഷ്യചങ്ങല തീർത്ത്‌ പ്രതിജ്ഞയെടുക്കും. തുടർന്ന്‌ പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും.

അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹീം കാസർഗോഡ് ആദ്യ കണ്ണിയാകും. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്‍റും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജൻ രാജ്‌ഭവനു മുന്നിൽ അവസാന കണ്ണിയാകും. രാജ്ഭവന് മുന്നിൽ നടക്കുന്ന പൊതുയോഗം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്‍റ് എം.എ. ബേബി, സിപിഎം മുൻ പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള, ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമാങ് രാജ് ഭട്ടാചാര്യ എന്നിവർ സംസാരിക്കും.

Trending

No stories found.

Latest News

No stories found.