നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം; കുടുങ്ങിക്കിടന്നയാളെ സാഹസികമായി രക്ഷപ്പെടുത്തി

ജോലിക്കിടെ പൂര്‍ണമായും മണ്ണിനടിയിൽ കുടുങ്ങിപോവുകയായിരുന്നു.
thiruvananthapuram landslide accident trapped person saved
നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം; കുടുങ്ങിക്കിടന്നയാളെ സാഹസികമായി രക്ഷപ്പെടുത്തി
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ കുടുങ്ങിയാളെ ഒരു മണിക്കൂറിലധകം നീണ്ടു നിന്ന സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ പുറത്തെത്തിച്ചു. ആലത്തൂർ സ്വദേശി ഷൈലനാണ് രക്ഷപ്പെടുത്തിയത്. ജോലിക്കിടെ പൂര്‍ണമായും മണ്ണിനടിയിൽ കുടുങ്ങിപോവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നെയ്യാറ്റിൻകര ആനാവൂരിൽ തോട്ടത്തിൽ മണ്ണെടുക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്.

തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ശരീര ഭാഗത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും ഷൈലന്‍റെ കാലിന്‍റെ ഭാഗം ഉള്‍പ്പെടെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ ഉച്ചയ്ക്ക് 2.30 ഓടെയാണ് തൊഴിലാളിയെ പുറത്തെടുത്തത്. സ്ട്രച്ചറിൽ പുറത്തെത്തിച്ചശേഷം ഇയാളെ വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. കാര്യമായ പരുക്കുകളില്ലെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com