'ജോയിയെ രക്ഷിക്കാനായില്ല‌ല്ലോ'; പൊട്ടിക്കരഞ്ഞ് മേയർ ആര്യാ രാജേന്ദ്രൻ

ആർക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ചെയ്തതെന്ന് സി.കെ. രവീന്ദ്രൻ അടക്കമുള്ളവർ മേയറോട് പറഞ്ഞു
thiruvananthapuram mayor arya rajendran breaks down after failing to save joy
ജോയിയുടെ മൃതദേഹം കിട്ടിയതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് മേയർ ആര്യാ രാജേന്ദ്രൻ
Updated on

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ ജോയിയെ രക്ഷിക്കാനാവാത്തതിൽ വികാരഭരിതായി മേയർ ആര്യാ രാജേന്ദ്രൻ. മെഡിക്കൽ കോളെജ് മോർച്ചറിക്ക് മുന്നിൽ നിന്നാണ് മേയർ പൊട്ടിക്കരഞ്ഞത്. ''എന്നാലും ജോയിയെ രക്ഷിക്കാനായില്ലല്ലോ'' എന്നും മേയർ പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന സി.കെ. ഹരീന്ദ്രൻ എംഎൽഎ അടക്കമുള്ളവർ മേയറെ ആശ്വസിപ്പിച്ചു. ആർക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ചെയ്തതെന്ന് സി.കെ. ഹരീന്ദ്രൻ മേയറോട് പറഞ്ഞു. വൈകുമ്പോഴും പ്രതീക്ഷ ബാക്കിയുണ്ടായിരുന്നെന്ന് ആര്യ പറഞ്ഞു.

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടിക്കിടക്കുന്നതിന്‍റെ പേരിൽ നഗ സഭക്കെതിരേ വളരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ജോയിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇതിനിടെ മേയറുടെ വൈകാരിക പ്രതികരണം കൂടുതൽ ട്രോളുകൾക്കും വഴിതെളിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com