തിരുവനന്തപുരം മെഡിക്കൽ കോളെജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ‍്യവിഷബാധ; 83 വിദ‍്യാർഥിനികൾ ചികിത്സയിൽ

വിദ‍്യാർഥിനികളുടെ ആരോഗ‍്യ നില ഗുരുതരമല്ല
thiruvananthapuram medical college womens hostel food poisoning

തിരുവനന്തപുരം മെഡിക്കൽ കോളെജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ‍്യവിഷബാധ; 83 വിദ‍്യാർഥിനികൾ ചികിത്സയിൽ

Updated on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ‍്യവിഷബാധയേറ്റ് 83 വിദ‍്യാർഥിനികൾ ചികിത്സയിൽ. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നിന്നും കഴിച്ച ബട്ടർ ചിക്കനിൽ നിന്നുമാണ് വിദ‍്യാർഥിനികൾക്ക് ഭക്ഷ‍്യവിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

സംഭവത്തിൽ ആരുടെയും ആരോഗ‍്യ നില ഗുരുതരമല്ല. ആരോഗ‍്യവകുപ്പ് പ്രതിനിധികൾ ഹോസ്റ്റലിൽ എത്തി സാംപിളുകൾ ശേഖരിച്ചു. അതേസമയം ഹോസ്റ്റലിൽ നിന്നും നല്ല ഭക്ഷണമാണ് ലഭിച്ചിരുന്നതെന്നും എന്നാൽ ഇത്തവണ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് വിദ‍്യാർഥിനികൾ പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com