റഷ‍്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തിരുവനന്തപുരം സ്വദേശി തൂങ്ങി മരിച്ച നിലയിൽ

പൂവാർ സ്വദേശി ഡേവിഡ് (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
thiruvananthapuram native who caught in russian mercenaries found dead
ഡേവിഡ്
Updated on

തിരുവനന്തപുരം: റഷ‍്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശി ഡേവിഡ് (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡേവിഡ് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര‍്യ ലോഡ്ജിൽ ബുധനാഴ്ച റൂമെടുത്തിരുന്നു. വ‍്യാഴാഴ്ച രാവിലെ മാതാപിതാക്കൾ എത്തി റൂം പരിശോധിച്ചപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. റഷ‍്യയിൽ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട ഡേവിഡ് ആറ് മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജിലേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com