ചേരിതിരിഞ്ഞ് തമ്മിലടി; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം
thiruvananthapuram university college sfi unit disbanded

ചേരിതിരിഞ്ഞ് തമ്മിലടി; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

file

Updated on

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നതോടെയാണ് യൂണിറ്റ് പിരിച്ചുവിട്ടത്. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.

യൂണിറ്റിന്റെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ തീരുമാനമായി. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉൾപ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. നിരന്തര സംഘർഷങ്ങളുടെ പേരിൽ യൂണിവേഴ്സിറ്റി കോളജിനെതിരെ പലതവണ വിമർശനം ഉയർന്നിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ നേതാക്കൾ ചേരിതിരിഞ്ഞ് പലതവണ ഏറ്റുമുട്ടി. പരാതികൾ ഏറിയതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com