

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽ നിന്ന് ചാടി
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽ നിന്ന് ചാടിപ്പോയി. മുൻപ് ചാടിയിട്ടുള്ള കുരങ്ങ് തന്നെയാണ് ഇത്തവണയും ചാടിയത്. കുരങ്ങ് പുറത്തേക്ക് പോയിട്ടില്ലെന്നാണ് സൂപ്രണ്ട് പറയുന്നത്.
രാവിലെയാണ് കുരങ്ങ് കൂട്ടിൽ നിന്ന് താടിയത്. സമീപത്തെ മരത്തിൽ കയറിയിരിക്കുകയാണ്. ഭക്ഷണം കാട്ടി കൂട്ടിലേക്ക് തിരിച്ചുകയറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.
2023 ൽ തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങാണിത്. മുൻപും കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോയിട്ടുണ്ട്. അന്ന് ഈ കുരങ്ങ് നഗരത്തിലേക്ക് ഇറങ്ങിയിരുന്നു. ഏറെപ്പണിപ്പെട്ടാണ് കുരങ്ങിനെ തിരിച്ചെത്തിച്ചത്.