തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങുകൾ തമ്മിൽ കടിപിടി; കുരങ്ങു ചത്തു

കുരങ്ങിന് ആന്തരിക രക്തസ്രാവവും വാരിയെല്ലുകളിൽ ഒടിവുമുണ്ടായിരുന്നു
thiruvananthapuram zoo lion tailed macaque dies after fight injuries

തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങുകൾ തമ്മിൽ കടിപിടി; ഒരു കുരങ്ങു ചത്തു

representative image

Updated on

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹവാലൻ കുരങ്ങുകൾ തമ്മിലുണ്ടായ കടിപിടിയിൽ ഒരു കുരങ്ങു ചത്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 23 വയസുള്ള രാമനെന്ന ആൺ സിംഹവാലൻ കുരങ്ങാണ് ചത്തത്.

ബുധനാഴ്ച കൂടു വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ മാറ്റാനായി ശ്രമിക്കുമ്പോൾ അപ്രതീക്ഷിതമായി ആക്രമണമുണ്ടാവുകയായിരുന്നു. അപകടത്തിൽ രാമനെന്ന കുരങ്ങിന് ഗുരുതരമായി പരുക്കേറ്റിരുന്നു.

ആന്തരിക രക്തസ്രാവവും വാരിയെല്ലുകളിൽ ഒടിവും കണ്ടെത്തിയതോടെ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് മുൻപേ കുരങ്ങ് മരിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com