കലക്റ്ററുടെ റിപ്പോർട്ട് സത‍്യസന്ധമല്ല, മെഡിക്കൽ കോളെജ് അപകടത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ

നിലവിലുള്ള അന്വേഷണ റിപ്പോർട്ടിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു
Thiruvanchoor Radhakrishnan against collector investigation report in kottayam medical college accident

Thiruvanchoor Radhakrishnan

file
Updated on

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ ജില്ലാ കലക്റ്റർ ആരോഗ‍്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരേ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കലക്റ്ററുടെ റിപ്പോർട്ട് സത‍്യസന്ധമല്ലെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുറുക്കുവഴിയാണ് നടക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. നിലവിലുള്ള അന്വേഷണ റിപ്പോർട്ടിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂഡീഷ‍്യൽ അന്വേഷണത്തെ സർക്കാരിനു ഭ‍യമാണെന്നും വിഷയത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.

കഴിഞ്ഞ ദിവസമായിരുന്നു കലക്റ്റർ ആരോഗ‍്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് തിരുവനന്തപുരത്ത് നേരിട്ടെത്തി റിപ്പോർട്ട് നൽകിയത്. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയില്ലെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com