
തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: പാക്കിസ്ഥാൻ നടത്തിവരുന്ന ഭീകരപ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ‍്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച എംപി ശശി തരൂരിനെതിരേ കെപിസിസി അച്ചടക്ക സമിതി അധ‍്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്.
കോൺഗ്രസ് ആയിരിക്കുമ്പോൾ തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും അന്തർദേശീയ തലങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ അംഗീകാരം നേടി പോകണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
തരൂർ പാർട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. കോൺഗ്രസ് പാർട്ടി പാർലമെന്‍ററി അംഗമെന്ന നിലയ്ക്ക് തരൂർ എല്ലാ കാര‍്യങ്ങളും പാർട്ടിയെ അറിയിക്കണമെന്നും പാർട്ടി അംഗമെന്ന നിലയ്ക്കുള്ള ഉത്തരാവാദിത്തങ്ങൾ തരൂർ നിറവേറ്റണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.