മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ

അപകടത്തിൽ തെരച്ചിൽ വൈകിപ്പിച്ചതിന്‍റെ കാരണം മന്ത്രി വ‍്യക്തമാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു
thiruvanchoor radhakrishnan reacted in kottayam medical college building collapse incident

തിരുവഞ്ചൂർ രാധാകൃഷ്ണൻ

Updated on

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷണൻ. അപകടത്തിൽ‌ തെരച്ചിൽ നടത്താൻ വൈകിയെന്നും അപകടത്തെ ആരോഗ‍്യമന്ത്രി വീണാ ജോർജ് നിസാരവത്കരിച്ചുവെന്നും തിരുവഞ്ചൂർ ആരോപിച്ചു.

''മണ്ണിനടിയിൽ മൃതദേഹം കിടക്കുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ആരോഗ‍്യമന്ത്രി പറഞ്ഞത്. ഒരു സ്ത്രീ മണ്ണിനകത്ത് മരിച്ച് കിടക്കുമ്പോഴാണ് മന്ത്രി അങ്ങനെ പറഞ്ഞത്.

തെരച്ചിൽ നടത്തുന്നതിനായി രണ്ടു മണിക്കൂർ വൈകിപ്പിച്ചു. ഒരു എംഎൽഎയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. അവർ എന്തിന് കള്ളം പറഞ്ഞു. തെരച്ചിൽ വൈകിപ്പിച്ചതിന്‍റെ കാരണം മന്ത്രി വ‍്യക്തമാക്കണം''. തിരുവഞ്ചൂർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com