''ദല്ലാളിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ല, ഞങ്ങളാരാണെന്ന് ജനങ്ങൾക്കറിയാം''; തിരുവഞ്ചൂർ രാധാകൃഷ്ണൻ‌

''മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് എനിക്കെതിരേ സോളാർ കമ്മിഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഞാൻ ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലർത്തുന്ന ആളാണ്''
Thiruvanchoor Radhakrishnan
Thiruvanchoor Radhakrishnan file
Updated on

തിരുവനന്തപുരം: ദല്ലാൾ നന്ദകുമാറിനെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചെന്ന തമാശ കേൾക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി. ഞാനാരാണെന്ന് എനിക്കും ജനങ്ങൾക്കുമറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് എനിക്കെതിരേ സോളാർ കമ്മിഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഞാൻ ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലർത്തുന്ന ആളാണ്. വിഷയം പാർട്ടിയുമായി ചർച്ച നടത്തും. പാർട്ടിയെ ക്ഷീണിപ്പിക്കുന്ന തരത്തിൽ ആയുധം കൊടുക്കാൻ ശ്രമിക്കില്ല. എ ഗ്രൂപ്പ് ഉണ്ടാക്കിയത് തന്നെ ഞങ്ങളാണ്. അതിൽ പലരും ഇന്നില്ല. പാർട്ടിയുടെ ശക്തിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പിനു വേണ്ടി പാർട്ടിയെ തളർത്തില്ല. അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞതിനു മറുപടി പറയാനായിരിക്കാം ദല്ലാൾ വാർത്താ സമ്മേളനം നടത്തിയത്. ആ കൂട്ടത്തിൽ ഇതു ഉൾപ്പെടുത്തിയെന്നേ ഉണ്ടാവൂ.ഞാൻ വലിയ ആഗ്രങ്ങളോടെ വന്നയാളല്ല. ഈ വിഷയം കത്തിനിൽക്കണമെന്ന് ഭരണപക്ഷമാണ് ആഗ്രഹിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ എല്ലാ പ്രതിസന്ധികളിലും ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നയാളാണ് ഞാൻ. ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധമായിരുന്നു. അതിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ല. ബാക്കി കാര്യങ്ങൾ പാർട്ടിയുമായി ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com