സംസ്ഥാന സർക്കാർ പാവപ്പെട്ട രോഗികളെ കൊലയ്ക്ക് കൊടുക്കുന്നു; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം മുഖ്യപ്രസംഗം നടത്തി
സംസ്ഥാന സർക്കാർ പാവപ്പെട്ട രോഗികളെ കൊലയ്ക്ക് കൊടുക്കുന്നു; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിലെ പാവപ്പെട്ടവരെ മറന്നുകൊണ്ട് അഴിമതിയും ധൂർത്തും നടത്തി ദുർഭരണം തുടരുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സർക്കാർ ആശുപത്രികളിൽ പാവപ്പെട്ട രോഗികൾക്ക് മരുന്ന് വിതരണം നിർത്തിവെച്ച നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾ "പഞ്ഞിയും മരുന്നും" ഉൾപ്പെടെയുള്ള ചികിത്സാ സാമഗ്രികൾ കൊണ്ടുവന്നെങ്കില്‍ മാത്രമേ ചികിത്സ ലഭിക്കൂവെന്നുള്ള ദയനീയ സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം മുഖ്യപ്രസംഗം നടത്തി. മുൻ എംഎൽഎ ജോസഫ് വാഴക്കൻ, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് തുടങ്ങി നിരവധി നേതാക്കൾ പ്രസംഗിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com