മുൻ പൊലീസ് മന്ത്രിയോടാ കളി! തിരുവഞ്ചൂരിന് വെർച്വൽ അറസ്റ്റ് ഭീഷണി; ആദ്യ മിനിറ്റിൽ പൊളിച്ചു

മുംബൈ പൊലീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ബന്ധപ്പെടുന്നത്
thiruvanchoor radhakrishnan virtual arrest

തിരുവഞ്ചൂർ രാധാകൃഷ്ണൻ

Updated on

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ കുരുക്കാൻ ശ്രമം. മുംബൈ പൊലീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ബന്ധപ്പെടുന്നത്. എന്നാൽ മുൻ പൊലീസ് മന്ത്രിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ തട്ടിപ്പുകാർക്കായില്ല. ആദ്യ മിനിറ്റിൽ തന്നെ തട്ടിപ്പ് ശ്രമം പൊളിയുകയായിരുന്നു.

വ്യാജ ആധാർ ഉപയോഗിച്ചു സാമ്പത്തിക തട്ടിപ്പ് നടത്തി, ആൾമാറാട്ടം നടത്തി എന്നൊക്കെ ആരോപിച്ചാണ് ബുധനാഴ്ച ഉച്ചയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണന് ഫോൺ എത്തുന്നത്. ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു തട്ടിപ്പുകാർ സംസാരിച്ചത്. തട്ടിപ്പ് മനസ്സിലാക്കിയ തിരുവഞ്ചൂർ കേരള പൊലീസുമായി ബന്ധപ്പെടൂ, രേഖകൾ അവിടെ കാണിക്കാം എന്ന് മറുപടി നൽകി കോൾ അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ അങ്ങനെ വിടാൻ തട്ടിപ്പുകാർ തയ്യാറായിരുന്നില്ല. വാട്സാപ്പിലും തട്ടിപ്പുകാർ വിളിച്ചു. വിഡിയോ കോൾ എടുക്കാനാണ് അവർ ആവശ്യപ്പെട്ടത്. ഭീഷണിയൊന്നും മുൻ പൊലീസ് മന്ത്രിക്കു മുന്നിൽ വിലപ്പോയില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഡിജിപിക്ക് പരാതി നൽകിയത്. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com