

മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ശബരിനാഥനല്ല രമേശ് ചെന്നിത്തലയോ വി.ഡി. സതീശനോ മത്സരിച്ചാലും ജയം എൽഡിഎഫിന് തന്നെയായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി - യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടത്തും ബിജെപി - യുഡിഎഫ് ധാരണാചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍റ നേതൃത്വത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇത് തന്നെയാണ് എൽഡിഎഫ് മികച്ച വിജയം കൈവരിക്കാൻ കഴിയുമെന്ന് പറയാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി