25 കോടി രൂപ ആർക്ക്?തിരുവോണം ബംപർ ഫല പ്രഖ്യാപനം കാത്ത് കേരളം

ഉച്ചയ്ക്ക് 2 മണിക്ക് ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.
Thiruvonam bumper lottery result 2025 updates

25 കോടി രൂപ ആർക്ക് ?തിരുവോണം ബംപർ ഫല പ്രഖ്യാപനം കാത്ത് കേരളം

Updated on

തിരുവനന്തപുരം: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 25 കോടിയുടെ തിരുവോണം ബംപറിന്‍റെ ഫലം സംസ്ഥാന ലോട്ടറി വകുപ്പ് ശനിയാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

കനത്ത മഴയും ജിഎസ്ടി ക്രമീകരണങ്ങളും മൂലം നേരത്തെ മാറ്റിവെച്ച പൂജ ബംപറിന്‍റെ ഔദ്യോഗിക പ്രകാശനവും ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും.

ലോട്ടറി ഏജന്‍റുമാരുടെയും ലോട്ടറി വിൽപ്പനക്കാരുടെയും അഭ്യർഥന മാനിച്ചാണ് പുതുക്കിയ തിയതി നിശ്ചയിച്ചതെന്ന് അധികൃതർ അറിയിച്ചു.

എംഎൽഎ ആന്‍റണി രാജു അധ്യക്ഷനാകുന്ന ചടങ്ങിൽ എംഎൽഎ വി.കെ പ്രശാന്ത് , ലോട്ടറി വകുപ്പ് ഡയറക്‌ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ പങ്കെടുക്കും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബം​പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com