Thomas Isaac
Thomas Isaac

കിഫ്ബി മാസാല ബോണ്ട് കേസ്; തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാവില്ല

ജനുവരി 12 നാണ് നേരത്തെ അദ്ദേഹത്തിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചിരുന്നത്
Published on

കൊച്ചി: കിഫ്ബി മാസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഇഡിക്ക് മുന്നിൽ ഹാജരാവില്ല. ഇത് രണ്ടാം തവണയാണ് ഇഡിക്കു നിന്ന് ഹാജരാവാതെയിരിക്കുന്നത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി തോമസ് ഐസക് അഭിഭാഷകർ മുഖേന ഇഡിയെ അറിയിച്ചു.

ജനുവരി 12 നാണ് നേരത്തെ അദ്ദേഹത്തിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചിരുന്നത്. പിന്നാലെ തോമസ് ഐസക് ഹൈക്കടതിയെ സമീപിക്കുകയായിരുന്നു. നോട്ടീസില്‍ അപാകതകള്‍ ഉണ്ടെന്ന തോമസ് ഐസകിന്‍റെ വാദം ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സമന്‍സ് പിന്‍വലിച്ചാണ് ഇഡി രണ്ടാം ഘട്ടത്തിൽ സമൻസ് അയച്ചത്.

logo
Metro Vaartha
www.metrovaartha.com