ബിജെപിക്ക് സീറ്റ്‌: ആശങ്കപ്പെടണമെന്ന് തോമസ് ഐസക്

പത്തനംതിട്ടയിൽ പോൾ ചെയ്ത വോട്ടും വോട്ടിങ് ശതമാനവും കുറഞ്ഞിട്ടും യുഡിഎഫ് കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ച സാഹചര്യമാണ്
ബിജെപിക്ക് സീറ്റ്‌: ആശങ്കപ്പെടണമെന്ന് തോമസ് ഐസക്
തോമസ് ഐസക്ക്file image

തിരുവനന്തപുരം: ബിജെപിക്ക് ഒരു സീറ്റ്‌ കേരളത്തിൽ നിന്നും ജയിക്കാനായതും അവരുടെ വോട്ടിങ് ശതമാനം ഉയർന്നതും എല്ലാ ജനാധിപത്യ വിശ്വാസികളും ആശങ്കപ്പെടേണ്ട കാര്യമാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും പത്തനംതിട്ടയിൽ തോറ്റ എൽഡിഎഫ് സ്ഥാനാർഥിയുമായ ഡോ.ടിഎം തോമസ് ഐസക്.  

എൽഡിഎഫിന് ഉണ്ടായിട്ടുള്ള ഈ സംസ്ഥാന വ്യാപകമായ തിരിച്ചടിയുടെ കാരണങ്ങൾ മുന്നണി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. പത്തനംതിട്ടയിൽ പോൾ ചെയ്ത വോട്ടും വോട്ടിങ് ശതമാനവും കുറഞ്ഞിട്ടും യുഡിഎഫ് കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ച സാഹചര്യമാണ്. ജനവിധി വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് ഏറ്റ നിർണായകമായ തിരിച്ചടിയാണ് ഈ  തെരഞ്ഞെടുപ്പ്.

ഏറ്റവും വിഷലിപ്തമായ വർഗീയ ദുഷ്പ്രചരണത്തെയും ഇലക്ഷൻ കമ്മീഷൻ അടക്കമുള്ള ഔദ്യോഗിക ഏജൻസികളുടെ ദുരുപയോഗത്തെയും നഗ്നമായ ഭീഷണികളെയും അതിജീവിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾ വിധി എഴുതിയിരിക്കുകയാണ്. ബിജെപിയുടെ 400 സീറ്റ്‌ ഒരു ദിവാസ്വപ്നമായി മാറി. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കില്ല. സംഘപരിവാർ അജയ്യമാണെന്ന ധാരണ തിരഞ്ഞെടുപ്പ് പൊളിച്ചിരിക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു.  

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com