അഡ്ജസ്റ്റ്‌മെൻ്റ് ചോദിക്കുന്നവരെ ചെരുപ്പൂരി അടിക്കണം; പ്രതികരണവുമായി തമിഴ് നടൻ

20 ശതമാനം നടിമാർക്ക് മാത്രമെ തമിഴ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നുള്ളു
Those who ask for adjustments in the film should be slapped with sandals; Tamil actor with reaction
സിനിമയിൽ അഡ്‌ജസ്റ്റ്മെന്‍റ് ചോദിക്കുന്നവരെ ചെരുപ്പൂരി അടിക്കണം; പ്രതികരണവുമായി തമിഴ് നടൻ
Updated on

ചെന്നൈ: സിനിമയിൽ അവസരം കിട്ടണമെങ്കിൽ അഡ്‌ജസ്റ്റ്മെന്‍റ് ചെയ്യണം എന്ന് പറയുന്നവരെ ചെരുപ്പൂരി അടിക്കണമെന്ന് തമിഴ് നടനും തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാൽ രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തിലാണ് താരം പ്രതികരിച്ചത്. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും സ്ത്രീകൾ ചൂഷണത്തിനിരയാകുന്നുണ്ട് മാത്രവുമല്ല ചില നടിമാർക്ക് സുര‍ക്ഷാ പ്രശ്നമുണ്ട് ഇതു കാരണം ബൗൺസർമാരെ വ‍യ്ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാർക്ക് മാത്രമെ തമിഴ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നുള്ളു ബാക്കി 80 ശതമാനം നടിമാരും ചതിയിൽ പെടുന്നുണ്ട്.

ഇതിനെതിരെ പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്നും താരം വെളിപെടുത്തി. മലയാള സിനിമയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം നടത്തണം ഇതിനായുള്ള നടപടികൾ നടികർ സംഘം ഉടൻ ആലോചിക്കും. പരാതിയുള്ള സ്ത്രീകൾ നേരിട്ട് നടികർ സംഘത്തെ സമീപിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്നും വിശാൽ വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.