സൂംബ ഡാൻസിനെ അധിക്ഷേപിച്ചവർ മാപ്പ് പറയണം: മന്ത്രി വി. ശിവൻകുട്ടി

സർക്കാർ എന്ത് ചെയ്യണമെന്ന് സംഘടനകൾ ആജ്ഞാപിക്കേണ്ടെന്നും മന്ത്രി
Those who insulted Zumba dance should apologize: Minister V. Sivankutty

മന്ത്രി വി. ശിവൻകുട്ടി

file image

Updated on

തിരുവനന്തപുരം: സൂംബ ഡാൻസിനെ അധിക്ഷേപിച്ചവർ മാപ്പ് പറയണമെന്ന് നിലപാടുമായി മന്ത്രി വി. ശിവൻ കുട്ടി. സർക്കാർ എന്ത് ചെയ്യണമെന്ന് സംഘടനകൾ ആജ്ഞാപിക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ഗവൺമെന്‍റ് എടുക്കുന്ന തീരുമാനങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യാൻ ഗവൺമെന്‍റ് തയാറാണെന്നും മന്ത്രി പറഞ്ഞു.

വർഗീയ നിറം നൽകി മതേതരത്വത്തിന് യോജിക്കാത്ത തരത്തിൽ അഭിപ്രായം പറഞ്ഞാൽ അത് അംഗീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com