'ഈ പോക്ക് പോകാനാണ് തീരുമാനമെങ്കിൽ വീൽ ചെയറിൽ പോകേണ്ടി വരും'; പാണക്കാട് മുഈനലി തങ്ങൾക്ക് ഭീഷണി

ഫോൺ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്
panakkad mueen ali thangal
panakkad mueen ali thangal
Updated on

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ‌ക്കു ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഫോൺ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പാർട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കിൽ വീൽ ചെയറിൽ പോകേണ്ടി വരുമെന്നും ഇനി പുറത്തിറങ്ങാൻ ആവില്ലെന്നുമാണ് ഭീഷണി സന്ദേശം.

മുസ്ലീം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന് മുഈനലി തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ മലപ്പുറം പൊലീസിൽ അദ്ദേഹം പരാതി നൽകി. സമസ്ത വിഷയത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിനെതിരെ മുഈനലി തങ്ങൾ പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരിൽ ലീഗ് ഹൗസിൽ വെച്ച് മുഈനലി തങ്ങൾക്കെതിരെ റാഫി പരസ്യമായി പ്രതിഷേധിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com