കളമശേരി സ്ഫോടന കേസ്; പ്രതിക്കെതിരേ സാക്ഷി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി

യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോൺ നമ്പറിലേക്ക് മേയ് 12ന് രാത്രിയാണു ഭീഷണി സന്ദേശം ലഭിച്ചത്
Threatened to kill if witness testifies against accused in Kalamassery blast case

പ്രതി ഡൊമിനിക് മാർട്ടിൻ

Updated on

കൊച്ചി: കളമശേരി സ്ഫോടന കേസിലെ ഏക പ്രതിയായ ഡൊമിനിക് മാർട്ടിനെതിരേ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോൺ നമ്പറിലേക്ക് മേയ് 12ന് രാത്രിയാണു ഭീഷണി സന്ദേശം ലഭിച്ചത്.

യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. തായ്‌ലൻഡിലുള്ള നമ്പറിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് സൂചന.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2023ൽ കളമശേരിയിലെ സാമ്ര കൺവെൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരിക്കുകയും 45ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com