സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തവർക്ക് തൊഴിൽതരില്ലെന്ന് പഞ്ചായത്തംഗത്തിൻ്റെ ഭീഷണി സന്ദേശം

തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സുചിത്രം ഭീഷണി സന്ദേശം അയച്ചത്. ഈ ഗ്രൂപ്പിലെ തൊഴിലാളികളാണ് സന്ദേശം പുറത്ത് വിട്ടത്
സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തവർക്ക് തൊഴിൽതരില്ലെന്ന് പഞ്ചായത്തംഗത്തിൻ്റെ ഭീഷണി സന്ദേശം
Updated on

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കണമെന്ന്‌ തൊഴിലുറപ്പ് തൊഴിലാളികളോട് പഞ്ചായത്തംഗത്തിൻ്റെ ഭീഷണി സന്ദേശം. കണ്ണൂർ ജില്ല മയ്യിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സി. സുചിത്രയാണ് തൊഴിലാളികൾക്ക് ശബ്‌ദ സന്ദേശം അയച്ചത്.

സിപിഎമ്മിൻ്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ പറ്റാത്തവർ തന്നെ നേരിട്ട് വിളിക്കണമെന്നും അവർക്കുള്ള ഉത്തരം ഞാൻ പറഞ്ഞോളാം എന്നും പരിപാടികൾക്കൊന്നും പോകാത്ത ആളാണെങ്കിൽ അടുത്തപണിയുടെ കാര്യം ചിന്തിക്കാമെന്നും സുചിത്ര ശബ്ദസന്ദേശത്തിൽ പറയുന്നു.

തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സുചിത്രം ഭീഷണി സന്ദേശം അയച്ചത്. ഈ ഗ്രൂപ്പിലെ തൊഴിലാളികളാണ് സന്ദേശം പുറത്ത് വിട്ടത്. സംഭവം വിവാദമായതോടെ ഭീഷണി സന്ദേശത്തിൻ്റെ ശബ്‌ദം തൻ്റെത് തന്നെയാണെന്ന് സുചിത്ര സമ്മതിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com