Kerala
മൂന്നര മണിക്കൂർ ചതുപ്പിൽ; മരണത്തെ മുന്നിൽ കണ്ട കമലാക്ഷിക്ക് രക്ഷകരായി ഫയർ & റെസ്ക്യൂ | Video
12 മണിയോടെ ചതുപ്പിൽ കാൽ വഴുതി വീണ കമലാക്ഷി മൂന്നര മണിക്കൂറിലധികം അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു
തൃപ്പൂണിത്തുറ മരട് സെന്റ് ആന്റണീസ് റോഡിനു സമീപമുള്ള ചതുപ്പിൽ വീണു പോയ കമലാക്ഷി എന്നയാളെ ഫയർ ആൻഡ് റെസ്ക്യു ഫോഴ്സ് രക്ഷപെടുത്തുന്നു. 12 മണിയോടെ ചതുപ്പിൽ കാൽ വഴുതി വീണ കമലാക്ഷി മൂന്നര മണിക്കൂറിലധികം അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.
തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സീന എന്നയാൾ വീടിന്റെ ടെറസിൽ ഉണക്കാനിട്ടിരുന്ന വസ്ത്രം എടുക്കാൻ ചെന്നപ്പൊഴാണ് ചതുപ്പിൽ കൈ അനങ്ങുന്നതായി കാണുന്നത്. ഉടനെ ബഹളം വെച്ച് നാട്ടുകാരെ അറിയിക്കുകയും തുടർന്ന് അഗ്നി രക്ഷാ സേനയെ വിളിച്ചു വരുത്തുകയുമായിരുന്നു.
പൈലിംഗ് വേസ്റ്റ് അടിച്ച കുഴിയിൽ കഴുത്തറ്റം ചെളിയിൽ മുങ്ങിയ കമലാക്ഷിയെ റോപ്പ് , സ്ട്രക്ചർ, ലാഡർ എന്നിവ ഉപയോഗിച്ച് കരയ്ക്ക് കയറ്റുകയും ചെയ്തു. പ്രത്യക്ഷത്തിൽ പരുക്കുകൾ ഇല്ലായിരുന്നെങ്കിലും ചളിയിൽ പുതഞ്ഞ് കിടന്നിരുന്നതിനാൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
