

പ്രതീകാത്മക ചിത്രം
തൃശൂർ: പെരുമ്പാമ്പിനെ പിടികൂടി പാചകം ചെയ്ത് കഴിച്ച മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിലെ മന്നമംഗളത്താണ് സംഭവം.
മന്നമംഗളം ചെറുകുന്ന് സ്വദേശികളായ ജിൻസൺ ജോസ് (36), ജിഷ്ണു (30), വിവേക് (30) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി പ്രതികളിലൊരാളുടെ വീടിന് സമീപത്താണ് പെരുമ്പാമ്പിനെ കാണപ്പെട്ടത്. തുടർന്ന് പ്രതികളും സുഹൃത്തുക്കളും ചേർന്ന് പാമ്പിനെ പിടികൂടി കഷണങ്ങളാക്കി പാചകം ചെയ്ത് കഴിക്കുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മന്നമംഗളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം. ഷാജഹാന്‍റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.